kathoram.com

  • Increase font size
  • Default font size
  • Decrease font size

വെനീസിലെ വ്യാപാരിയില്‍ മമ്മൂട്ടി 3 രൂപത്തില്‍

E-mail Print PDF

 

 

 

 

 

 

സംവിധായകന്‍ ഷാഫിയുടെ പുതിയ ചിത്രം 'വെനീസിലെ വ്യാപാരി'യില്‍ മമ്മൂട്ടി വേറിട്ട മൂന്ന് ഗെറ്റപ്പുകളിലെത്തുന്നു. എണ്‍പതുകളിലെ പൊലീസ് ഉദ്യോഗസ്ഥന്‍, കയര്‍ വ്യാപാരി, മൂന്നാമത്ത സസ്‌പെന്‍സായ ഒരു ഗെറ്റപ്പ് എന്നിങ്ങനെ മൂന്നു ഗെറ്റപ്പിലാണ് മമ്മൂട്ടി വരുന്നത്.

 

 പൊലീസ് കോണ്‍സ്റ്റബിളായ പവിത്രന്‍  ആലപ്പുഴയുട ഉള്‍ഗ്രാമത്തില്‍ ഒരു  കയര്‍വ്യാപാരിയുടെ വേഷത്തില്‍ എത്തുകയാണ്.  ഇതെന്തിനാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്  ചിത്രത്തിന്റെ കഥ. എണ്‍പതുകളുടെ  തുടക്കത്തിലെ ആലപ്പുഴയുടെ  പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

 

 ഈ വര്‍ഷം പറയത്തക്ക  വിജയങ്ങളൊന്നുമില്ലാത്ത മമ്മൂട്ടി വലിയ  പ്രതീക്ഷയാണ് വെനീസിലെ വ്യാപാരിയില്‍ കാണുന്നത്. മേക്കപ്പ്മാന്‍, മേരിയ്ക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ വിജയചിത്രങ്ങള്‍ക്കുശേഷം ഷാഫിയുടെ ചിത്രമാണ് വെനീസിലെ വ്യാപാരി. കാവ്യ മാധവനാണ് ചിത്രത്തിലെ നായിക. ജഗതി, ജനാര്‍ദ്ദനന്‍, സലീംകുമാര്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയ താരനിര ഇതില്‍ അണിനിരക്കുന്നു.

Comments  

 
+3 #2 killadi 2011-08-07 11:19
that's right, u said it.
Quote
 
 
+4 #1 tennison 2011-08-07 11:17
venice le vyapari anelum keralathile vyapari anelum kittunna varumanathinu tax adaykkanam....
Quote
 

Add comment


Security code
Refresh